ആട് 3 യ്ക്കും മുൻപ് ജയസൂര്യയും മിഥുനും | filmibeat Malayalam

2018-07-23 624

JAYASURYA again with midhun manuel thomas, before AADU3

ജൂഡ് ആന്റണി സംവിധാനം ചെയ്ത ഓം ശാന്തി ഓശാന എന്ന സിനിമയിലൂടെ തിരക്കഥ എഴുതിയായിരുന്നു മിഥുന്‍ മാനുവല്‍ തോമസ് സിനിമാ ജീവിതം ആരംഭിച്ചത്. തൊട്ടടുത്ത് വര്‍ഷം ആട് ഒരു ഭീകരജീവിയാണ് എന്ന സിനിമയിലൂടെ സംവിധാത്തിലേക്കും മിഥുന്‍ ചുവട് മാറിയിരുന്നു. ശേഷം ആട് 2 എന്ന പേരില്‍ സിനിമയുടെ രണ്ടാം ഭാഗമിറക്കി ജയസൂര്യയും മിഥുനും ഞെട്ടിച്ചിരുന്നു. ആടിന് മൂന്നാം ഭാഗം കൂടി വരുമെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ആട് 3 യ്ക്ക് മുന്‍പ് മറ്റൊരു സിനിമയുമായി ഈ കൂട്ടുകെട്ട് വരാന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
#Aadu3